അര്‍ധരാത്രി റോഡരികില്‍ രണ്ട് സ്ത്രീകള്‍; സഹായത്തിനെത്തിയപ്പോള്‍ ഓടി മറഞ്ഞു; പിടികൂടിയപ്പോള്‍ പൊലീസ് ഞെട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 04:18 PM  |  

Last Updated: 10th February 2021 04:18 PM  |   A+A-   |  

arrest- Kidnapping drama

പ്രതീകാത്മക ചിത്രം

 

കൊല്‍ക്കത്ത: ദേശീയപാതയില്‍ സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ച് വാഹനങ്ങള്‍ തട്ടിക്കൊണ്ടുപോകുകയും പണം കവര്‍ച്ച നടത്തുകയും ചെയ്യുന്ന രണ്ടംഗസംഘം അറസ്റ്റില്‍. പശ്ചിമബംഗാള്‍ ദേശീയപാതയില്‍ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.

അര്‍ധരാത്രിയില്‍ സ്്ത്രീകളെപ്പോലെ വസ്ത്രം ധരിച്ച രീതിയിലായിരുന്നു ഇരുവരും. പൊലീസ് പട്രോളിങിനിടെ ഇവര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പൊലീസിനെ കണ്ടപ്പാടെ ഓടിയ ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു

രാത്രിയില്‍ അസമയത്ത് കണ്ട ഇവരെ സഹായിക്കുന്നതിനായാണ് പൊലീസ് വാഹനം നിര്‍ത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടമാത്രയില്‍ ഇവര്‍ ഓടുകയായിരുന്നു. പിടികൂടിയതിന് പിന്നാലെയാണ് ഇവര്‍ പുരുഷന്‍മാരാണെന്ന് പൊലീസ് മനസിലാക്കിയത്. ഹൈവേയില്‍ സ്ത്രീവേഷം ധരിച്ച് വാഹനങ്ങള്‍ തട്ടിക്കൊണ്ടുപോവുകയും യാത്രക്കാരുടെ പണം കവരുകയുമായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.