പതിനെട്ടിന് ദേശവ്യാപക ട്രെയിന്‍ തടയല്‍; പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ നാല് തീരുമാനങ്ങളുമായി കര്‍ഷകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 09:48 PM  |  

Last Updated: 10th February 2021 09:48 PM  |   A+A-   |  

farmers_protest-aiks

ഗാസിപ്പൂരില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്/ പിടിഐ

 

ന്യൂഡല്‍ഹി: ദേശവ്യാപക റോഡ് തടയല്‍ സമരത്തിന് ശേഷം റെയില്‍ തടയല്‍ സമരം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍. ഫെബ്രുവരി പതിനെട്ടിന് നാലുമണിക്കൂര്‍ ദേശവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. 

സമരം ശക്തിപ്പെടുത്താനായി നാല് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിന് ശേഷം കര്‍ഷക നേതാവ് ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു. 

ഫെബ്രുവരി 12 മുതല്‍ പഞ്ചാബ്, ഹരിയാന മാതൃകയില്‍ രാജസ്ഥാനിലെ എല്ലാ റോഡുകളിലും ടോള്‍ പ്ലാസകള്‍ ഉപരോധിക്കും. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഫെബ്രുവരി 14ന് മെഴുക്തിരി റാലി നടത്തും. 16ന് ഛോട്ടുറാം ജന്‍മദിന വാര്‍ഷികം സംഘടിപ്പിക്കും. പതിനെട്ടിന് ഉച്ചയ്ക്ക് 12മുതല്‍ നാലുവരെ ദേശവ്യാപകമായി ട്രെയിന്‍ തടയും. ' -അദ്ദേഹം പറഞ്ഞു.