മമതയും ജയ് ശ്രീറാം വിളിക്കും; ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ദീദിയുടെ ഗുണ്ടകള്‍ക്ക് കഴിയില്ലെന്ന് അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2021 02:04 PM  |  

Last Updated: 11th February 2021 02:04 PM  |   A+A-   |  

amith_shah

ബംഗാളിലെ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുന്ന അമിത് ഷാ

 


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മമതാ ബാനര്‍ജി ജയ്ശ്രീറാം മവിളിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. തൃണമൂല്‍ ഗുണ്ടകളെ ഉപയോഗിച്ച്‌ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍  കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. കൂച്ച്ബഹ്‌റിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ബിജെപിയുടെ പരിവര്‍ത്തനയാത്ര മുഖ്യമന്ത്രിയെയോ എംഎല്‍എയെയോ മാറ്റാനല്ല. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനാണൈന്നും അമിത് ഷാ പറഞ്ഞു. മോദിയുടെ ഭരണത്തില്‍ ജനക്ഷേമമാണെങ്കില്‍ മമതയുടെ ഭരണത്തില്‍ മരുമകന്റെ അഭിവൃദ്ധിയാണ് നടക്കുന്നത്. ബംഗാള്‍ ഇലക്ഷന്‍ മോദിയുടെ വികസന മാതൃകയും മമതയുടെ വിനാശ മാതൃകയും തമ്മിലുള്ള ഏറ്റുമുട്ടലാകുമെന്നും അമിത് ഷാ പറഞ്ഞു.