പെട്രോൾ, ഡീസല്‍ വില 5 രൂപ കുറച്ചു; മദ്യത്തിനും വില കുറയും; നിർണായക നീക്കവുമായി അസം സർക്കാർ

സംസ്ഥാനത്തിന് പ്രതിമാസം 80 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ - പുതുക്കിയ  വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഗുവാഹത്തി: നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി​ പെട്രോൾ-ഡീസൽ വില അഞ്ച്​ രൂപ കുറച്ച്​ അസം സർക്കാർ. പുതുക്കിയ  വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ധനമന്ത്രി ഹിമന്ത്​ ബിശ്വാസ്​ ശർമ്മ അവതരിപ്പിച്ച വോട്ട്​ ഓൺ അക്കൗണ്ടിലാണ്​ ഇതു സംബന്ധിച്ച നിർണായക പ്രഖ്യാപനമുണ്ടായത്. രാജ്യത്ത്​ ഇന്ധനവില റോക്കറ്റ്​ പോലെ കുതിക്കുന്ന സാഹചര്യത്തിലാണ്​ സർക്കാറിന്‍റെ നടപടി.

പുതിയ നടപടിയയിലൂടെ സംസ്ഥാനത്തിന് പ്രതിമാസം 80 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ.മദ്യത്തിന്‍റെ നികുതിയിലും 25 ശതമാനവും കുറവ്​ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മേയിൽ അസം, മേഘാലയ സംസ്ഥാനങ്ങൾ പെട്രോൾ-ഡീസൽ വില ഉയർത്തിയിരുന്നു. നാഗാലാൻഡ്​ ​ഡീസലിന്​ അഞ്ച്​ രൂപയും പെട്രോളിന്​ ആറ്​ രൂപയും കോവിഡ്​ സെസ്​ ഏർപ്പെടുത്തുകയും ചെയ്​തിരുന്നു.

അതേസമയം, രാജ്യത്ത്​ ഇന്ധനവില അനുദിനം വർധിക്കുകയാണ്​. കേരളമടക്കം പല സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന്​ 90 രൂപയ്ക്ക് മുകളിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com