മോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചു; പ്രതിപ്പട്ടികയിൽ സുന്ദർ പിച്ചെ അടക്കമുള്ളവർ, ഒടുവിൽ എഫ്ഐആറിൽ നിന്ന് പേര് വെട്ടി 

പിച്ചെക്ക്​ പുറമെ സജ്ഞയ്​ കുമാർ ഗുപ്​ത ഉൾപ്പെടെ മൂന്ന്​ ഗൂ​ഗിൾ ഇന്ത്യ തലവൻമാ​ർക്കെതിരെയാണ് ആദ്യം​ എഫ്​ഐആർ രജിസ്റ്റർ ചെയ്​തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചെ അടക്കം 17 പേർ​ക്കെതിരെ കേസെടുത്ത്​ യുപി പൊലീസ്​. ​വാട്​സ്​ആപ്​ ഗ്രൂപ്പുകളിലും പിന്നീട്​ യുട്യൂബിലും പ്രചരിച്ച വിഡിയോ എതിർത്തതിന് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിപ്പെട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം എഫ്ഐആറിൽ നിന്ന് സുന്ദർ പിച്ചെയുടെ പേര് പിന്നീട് നീക്കം ചെയ്തു. 

യുട്യൂബിൽ അഞ്ചുലക്ഷത്തിലധികം പേർ വിഡിയോ കണ്ടതായാണ് റിപ്പോർട്ട്. പിച്ചെക്ക്​ പുറമെ സജ്ഞയ്​ കുമാർ ഗുപ്​ത ഉൾപ്പെടെ മൂന്ന്​ ഗൂ​ഗിൾ ഇന്ത്യ തലവൻമാ​ർക്കെതിരെയാണ് ആദ്യം​ എഫ്​ഐആർ രജിസ്റ്റർ ചെയ്​തത്​. എന്നാൽ പിന്നീട് ഇവർക്ക് വിഡിയോ പ്രചരിപ്പിച്ചതിൽ ബന്ധമില്ലെന്ന് കണ്ടെത്തിയതിനാലാണ് എഫ്ഐആറിൽ നിന്ന് പേര് നീക്കം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

ഫെബ്രുവരി ആറിനാണ്​ യുപിയിലെ ബേലുപുർ പൊലീസ്​ സ്​റ്റേഷനിൽ എഫ്​ഐആർ രജിസ്റ്റർ ചെയ്യുന്നത്​. ക്രിമിനൽ കുറ്റങ്ങളടക്കം ചുമത്തിയാണ്​ കേസ്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com