അയല്‍വാസിയുമായുള്ള അടുപ്പം എതിര്‍ത്തു; രാത്രി കാമുകനെ വിളിച്ചുവരുത്തി ഉറങ്ങുന്ന ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 07:10 AM |
Last Updated: 12th February 2021 07:12 AM | A+A A- |

പ്രതീകാത്മക ചിത്രം
ശരണ്‍പൂര്‍: വിവാഹേതരബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കെലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ശരണ്‍പൂര്‍ ജില്ലയിലാണ് സംഭവം. 32കാരനായ റിഷിപാലാണ് മരിച്ചത്.
ഉറങ്ങുന്നതിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പടുത്തുകയായിരുന്നു. റിഷിപാലിന്റെ സഹോദരന്റെ പരാതിയില്‍ പൊലീസ് യുവതിക്കും കാമുകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പത്തുവര്‍ഷം മുന്‍പാണ് റിഷിപാല്‍ പൂനത്തെ വിവാഹം കഴിച്ചത്. അതിന് ശേഷം ഭര്‍ത്താവിന്റെ അയല്‍വാസിയായ അങ്കുറുമായി യുവതി പ്രണയത്തിലായി. അത് പിന്നീട് വേര്‍പിരിയാന്‍ പറ്റാത്ത രീതിയിലള്ള അടുപ്പമായതായി പൊലീസ് പറഞ്ഞു.
എന്നാല്‍ അയല്‍വാസിയുമായി ഭാര്യ അടുത്ത് ഇടപഴകുന്നത് റിഷിപാല്‍ എതിര്‍ത്തു. തുടര്‍ന്ന് രാത്രി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ റിഷിപാലിന്റെ സഹോദരന്‍ കാണുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.