22കാരിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; യുവതിയെ ഉപേക്ഷിച്ച് ഭര്‍ത്താവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 08:08 AM |
Last Updated: 12th February 2021 10:41 AM | A+A A- |

പ്രതീകാത്മക ചിത്രം
ലക്‌നൗ: യുവതിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ റെവതിയിലാണ് സംഭവം.
കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയത്. ഡിസംബറിലായിരുന്നു യുവതിയുടെ വിവാഹം. ഇതിന് പിന്നാലെയാണ് പ്രതി ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു. .
കേസിലെ ആരോപണ വിധേയനായ ആള്‍ തന്നെ ബലാത്സംഗം ചെയ്ത ശേഷം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി യുവതി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫെബ്രുവരി അഞ്ചിന് യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.