മമതയ്ക്ക് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് രാജിവച്ചു; പ്രഖ്യാപനം രാജ്യസഭയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 01:55 PM |
Last Updated: 12th February 2021 01:55 PM | A+A A- |

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി
ന്യൂഡല്‍ഹി: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി രാജ്യസഭാ അംഗത്വം രാജിവച്ചു. ബംഗാളിലെ അക്രമം അവസാനിപ്പിക്കുന്നതില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ മനംനൊന്താണ് രാജിയെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് തൃണമൂലിലെ ഒരു പ്രമുഖ നേതാവ് കൂടി രാജിവച്ചത്. ബിജെപിയില്‍ ചേരുമോയെന്ന് അദ്ദേഹം നിലപാട് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി നേതാക്കള്‍ ബംഗാളിലെ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ റെയില്‍വെ, ആരോഗ്യ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബാരക്ക്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭിയിലെത്തിയിട്ടുണ്ട്.