വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 09:36 PM |
Last Updated: 12th February 2021 09:36 PM | A+A A- |

പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: വിനോദ യാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അനന്തഗിരിയിലാണ് അപകടമുണ്ടായത്. സ്വകാര്യ ട്രാവൽസിന്റെ 30 അംഗ വിനോദ യാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ബസിലുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുന്നു.