'പച്ചകുത്തുന്നത് എളുപ്പമല്ല', പരാതിക്കാരിയുടെ കൈത്തണ്ടയില്‍ യുവാവിന്റെ പേര് ചേര്‍ത്ത് ടാറ്റു; പീഡനക്കേസില്‍ ജാമ്യം അനുവദിച്ച് കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 12:51 PM |
Last Updated: 13th February 2021 12:51 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: പീഡനക്കേസില്‍ യുവാവിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ആരോപണമുന്നയിച്ച യുവതിയുടെ കൈത്തണ്ടില്‍ യുവാവിന്റെ പേര് പച്ചകുത്തിയിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്. യുവതിക്ക് എതിര്‍പ്പുണ്ടായിരിക്കെ ശരീരത്തില്‍ ടാറ്റു ചെയ്യുന്നത് എളുപ്പമല്ലെന്ന് കോടതി നിരീക്ഷിച്ചു.
യുവാവ് ബലമായി തന്റെ ശരീരത്തില്‍ ടാറ്റു ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ ടാറ്റു ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കോടതി പ്രതികരിച്ചു. 'എന്റെ അഭിപ്രായത്തില്‍ ടാറ്റു ചെയ്യുന്നത് ഒരു കലയാണ്, ഇതിനായി പ്രത്യേക തരത്തിലുള്ള മെഷീനുകളും ആവശ്യമാണ്. മാത്രവുമല്ല കൈത്തണ്ടയില്‍ ഇങ്ങനെയൊരു ടാറ്റു എതിര്‍പ്പ് മറികടന്നു സൃഷ്ടിക്കുക എന്നത് അത്രം എളുപ്പം നടക്കുന്ന കാര്യവുമല്ല' വിധിയില്‍ ജസ്റ്റിസ് രജനീഷ് ഭട്ട്‌നഗര്‍ പറഞ്ഞു.
2016 മുതല്‍ 2019 വരെ യുവാവ് തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി. എന്നാല്‍ പരാതിക്കാരി മറ്റൊരു വിവാഹം ചെയ്തിരുന്നെന്നും താനുമായി പ്രണയത്തിലായിരുന്നെന്നും യുവാവ് കോടതിയെ ബോധ്യപ്പെടുത്തി. ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് പരാതി നല്‍കിയതെന്നും ഇയാള്‍ ആരോപിച്ചു.