ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; അഞ്ച് മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 08:45 AM |
Last Updated: 13th February 2021 08:45 AM | A+A A- |

ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു/ചിത്രം: എഎൻഐ
ചണ്ഡീഗഢ്: ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് മരണം. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാനയിലെ റോത്തക്കിൽ ഇന്നലെ വൈകിട്ടാണ് സംഭവം.
മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. റോത്തക്കിൽ സ്വകാര്യ സ്കൂളിന് സമീപമുള്ള ഗുസ്തി കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി അയച്ചെന്നും പൊലീസ് അറിയിച്ചു.