ഒരൊറ്റ കോവിഡ് മരണം പോലുമില്ലാതെ 17 സംസ്ഥാനങ്ങള്‍; രോഗികളില്‍ പകുതിയിലേറെയും കേരളത്തില്‍, ആശങ്ക

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. തെലങ്കാന,ഒഡീഷ,ജാര്‍ഖണ്ഡ്,നാഗാലാന്റ്, അസം, ഛത്തീസ്ഗഡ്,മണിപ്പൂര്‍, സിക്കിം,മേഖാലയ,മിസോറാം, ത്രിപുര,അരുണാചല്‍ പ്രദേശ്, പുതുച്ചേരി, കേന്ദ്രഭരണ പ്രദേങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍,ലക്ഷദ്വീപ്,ദാമന്‍ ആന്റ് ദിയു നാഗര്‍ഹവേലി എന്നിവിടങ്ങളിലാണ് കഴിഞ്ഞ് 24 മണിക്കൂറിനിള്ളില്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. 

പതിമൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നിനും അഞ്ചിനും ഇടയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 80ലക്ഷത്തിന് അടുത്ത് പേര്‍ക്ക് ഇതുവരെ കോവിഡ് വാക്‌സിന്‍ എടുത്തുകഴിഞ്ഞെന്നും ആരോഗ്യമന്ത്രാലലം വ്യക്തമാക്കി. 

1,36,571പേരാണ് രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരായുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 5,332പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട (3,670)യും തമിഴ്‌നാടും(483)ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. രാജ്യത്ത് കോവിഡ് ബാധിക്കുന്നവരില്‍ 86.01ശതമാനവും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. 

കോവിഡ് മരണങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നിലുള്ളത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36പേര്‍ മഹാരാഷ്ട്രയില്‍ മരിച്ചു. കേരളത്തില്‍ 18പേര്‍ മരിച്ചു. കര്‍ണാടകയിലും പഞ്ചാബിലും എട്ടവീതം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ന് രാവിലെ എട്ടുമണിവരെയുള്ള കണക്ക് അനുസരിച്ച് 79,67,647പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ 5,909പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 2,058,511പേര്‍ കോവിഡ് മുന്‍നിര പോരാളികളാണ്. ഇതിനോടകം തന്നെ 1,64,781സെക്ഷനുകള്‍ നടത്തിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com