രാത്രി വരെ ഔദ്യോ​ഗിക ചർച്ചകൾ, 12.30 ന് പ്രസവവേദന, പുലർച്ചെ മേയർക്ക് സുഖപ്രസവം !

‘ജോലിയാണ് ആരാധന’ എന്നു പ്രഖ്യാപിച്ച മേയർക്ക് സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ്
സൗമ്യ ഗുജ്ജര്‍ / ട്വിറ്റര്‍ ചിത്രം
സൗമ്യ ഗുജ്ജര്‍ / ട്വിറ്റര്‍ ചിത്രം

ജയ്പ‌ുർ : രാത്രി വരെ നീണ്ട ഔദ്യോ​ഗിക ചർച്ചകൾക്ക് ശേഷം പുലർച്ചെ മേയർക്ക് സുഖപ്രസവം.  ജയ്പുർ ഗ്രേറ്റർ മേയർ ഡോ.സൗമ്യ ഗുജ്ജറാണ് പ്രസവവേദന തുടങ്ങുന്നതുവരെ ഓഫിസിൽ ജോലി ചെയ്തത്. ബുധനാഴ്ച വൈകിട്ടു തുടങ്ങിയ യോഗം നീണ്ടതോടെ രാത്രി ഒൻപതു വരെ മേയർ നഗരസഭാ ഓഫിസിൽ തുടർന്നു.

രാത്രി 12.30നു പ്രസവ വേദന തുടങ്ങി. തുടർന്ന് മേയർ ഒരു സ്വകാര്യ ആശുപത്രിയിലേക്കു പോയി പുലർച്ചെ 5.15ന് ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ മേയർ സൗമ്യ ഗുജ്ജർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കിയത്. താനും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മേയർ ട്വിറ്ററിൽ കുറിച്ചു.

സന്തോഷവാർത്ത ട്വിറ്ററിൽ പങ്കുവച്ച്  ‘ജോലിയാണ് ആരാധന’ എന്നു പ്രഖ്യാപിച്ച മേയർക്ക് സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ്. ബിജെപിയാണ് നഗരസഭ ഭരിക്കുന്നത്. മറ്റു കുഴപ്പങ്ങളില്ലെങ്കിൽ മൂന്നു ദിവസത്തിനകം വീട്ടിൽനിന്നു മേയർ ജോലി പുനരാരംഭിക്കാനും ഒരാഴ്ച കഴിഞ്ഞ് ഓഫിസിൽ എത്താനുമാണ് മേയറുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com