കുരങ്ങന്മാർ 'തട്ടിയെടുത്ത' ഇരട്ടകളിൽ ഒരാൾ മരിച്ചു; നഷ്ടമായത് എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 01:38 PM |
Last Updated: 14th February 2021 02:07 PM | A+A A- |

പ്രതീകാത്മക ചിത്രം
തഞ്ചാവൂർ: കുരങ്ങൻമാർ തട്ടിയെടുത്തുകൊണ്ടുപോയ എട്ട് ദിവസം പ്രായമുള്ള നവജാതശിശു മരിച്ച നിലയിൽ. വീടിന്റെ മേൽക്കൂര തകർത്ത് അകത്തുകയറിയ കുരങ്ങന്മാരാണ് ഇരട്ട പെൺകുട്ടികളെ തട്ടിയെടുത്തത്. ഒരു കുഞ്ഞിനെ രക്ഷിച്ചെങ്കിലും ഇരട്ടക്കുട്ടികളിലൊരാളെയും കൊണ്ട് കുരങ്ങൻമാർ ഓടിപ്പോയി.
തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വീടിനു മുകളിൽ കുരങ്ങൻമാരെ കണ്ട് അമ്മ ഭുവനേശ്വരിയുടെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. മേൽക്കൂരയ്ക്കു മുകളിൽ കിടന്ന ഒരു കുഞ്ഞിനെ ഇവർ രക്ഷിച്ചു. എന്നാൽ കൈയിൽ കിട്ടിയ കുഞ്ഞുമായി കുരങ്ങന്മാർ ഓടിപ്പോയി. സമീപപ്രദേശത്തു നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.