എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നു; സജ്ജമാവാന്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം

എല്ലാ ട്രെയിനുകളും എപ്രിൽ ഒന്നു മുതൽ  രാജ്യത്ത് സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: പൂർണ സർവീസിന് സജ്ജമാവാൻ  റെയിൽവേ മന്ത്രാലയം ഡിവിഷൻ ഓഫീസുകൾക്ക് നിർദേശം നൽകി. എല്ലാ ട്രെയിനുകളും എപ്രിൽ ഒന്നു മുതൽ  രാജ്യത്ത് സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. 

പ്രതിദിന ടൈംടെബിൾ പ്രകാരമുള്ള സർവീസ് റെയിൽവേ നിർത്തിവച്ചിട്ട് ഒരു വർഷത്തിലേറെയായി. ഏപ്രിൽ ഒന്നു മുതൽ പതിവു രീതിയിലേക്ക് 
സർവീസുകൾ പുനഃസ്ഥാപിക്കാനാണ് റെയിൽവേയുടെ തിരുമാനം. സർവീസുകൾ ഉടൻ സാധാരണ നിലയിലേക്ക് കൊണ്ടുവന്നില്ലെങ്കിൽ അത് സാമ്പത്തികമായും സാങ്കേതികമായും വലിയ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. 

രാജ്യത്ത് കോവിഡിന്റെ വ്യാപനം കുറഞ്ഞതും പൂർണ സർവീസിന് സജ്ജമാവാൻ റെയിൽവേയെ പ്രേരിപ്പിക്കുന്നു. സർവീസുകൾ പൂർണ തോതിൽ ആരംഭിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് അന്തിമാനുമതിക്കായുള്ള അപേക്ഷയും റെയിൽവേ സമർപ്പിച്ചു. 65 ശതമാനം ട്രെയിനുകൾ ആണ് ഇപ്പോൾ സ്‌പെഷ്യൽ സർവീസ് നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com