മദ്യപിക്കാന്‍ പണം നല്‍കിയില്ല; മൂത്തസഹോദരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2021 03:28 PM  |  

Last Updated: 14th February 2021 03:28 PM  |   A+A-   |  

his own sister to death with a brick

പ്രതീകാത്മക ചിത്രം

 

മുംബൈ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് മൂത്ത സഹോദരനെ കൊന്നു. മഹാരാഷ്ട്രയിലെ താനെയിലല്‍ ശനിയാഴചയാണ് കേസിനാധാറമായ സംഭവം.

മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ ക്ഷുഭിതനായ യുവാവ് സമീപത്തിരുന്ന വലിയ കല്ല് എടുത്ത് അടിച്ചുകൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കറ്റ സഹോദരന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. യുവാവിനെതിരെ ഐപിസി 302 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.