പിണറായിക്ക് നന്ദി; മാണി സി കാപ്പന്‍ ഐശ്വര്യകേരള യാത്രയില്‍; ജോസ് 'ജൂനിയര്‍ മാന്‍ഡ്രേക്ക്'
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 12:56 PM |
Last Updated: 14th February 2021 01:02 PM | A+A A- |
മാണി സി കാപ്പന്‍ ഐശ്വര്യകേരള യാത്രയില്‍ /ടെലിവിഷന്‍ ചിത്രം
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയുമായി പാലാ എംഎല്‍എ മാണി സി കാപ്പന്‍. എന്നെ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വിജയിപ്പിച്ചതിന് നന്ദി. 462 കോടിയുടെ വികസനം 16 മാസം കൊണ്ട് കഴിഞ്ഞു. അതിന് പിണറായിയാണ് കാരണമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.
പാലാ മണ്ഡലം എല്‍ഡിഎഫ് ഉപേകഷിച്ച സീറ്റായിരുന്നു. മാണി സാറിന്റെ ഭൂരിപക്ഷം മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കുറച്ചാണ് ഉപതെരഞ്ഞടുപ്പില്‍ താന്‍ വിജയിച്ചത്. എന്നാല്‍ പാല സീറ്റ് നല്‍കാമെന്ന് പറഞ്ഞാണ് പിണറായി കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫിലേക്ക് കൊ്ണ്ടുവന്നത്. പാലാ ഞങ്ങളുടെ വികാരമാണെന്നാണ് ജോസ് കെ മാണി പറഞ്ഞത്. അപ്പോള്‍ താന്‍ പറഞ്ഞു എന്റെ ചങ്കാണ് പാലായെന്ന്. പീന്നിട് കേരളാ കോണ്‍ഗ്രസിന്റെ വത്തിക്കാനാണ് പാലായെന്നായി ജോസി കെ മാണി. പാലാ അവരുടെ വത്തിക്കാനാണെങ്കില്‍ താനാണ് പാലായുടെ പോപ്പ് എന്ന് താനും പറഞ്ഞു. അത് അടത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാമെന്ന് കാപ്പന്‍ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനും ജോസ് കെ മാണിയുമാണ് പാലായിലെ വികസനത്തിന് തടസം നില്‍ക്കുന്നത്. പിണറായിയോട് തനിക്കൊന്ന് പറയാനുള്ളു. അത് ജൂനീയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയുണ്ട്. അത് ഒന്ന് കാണണം. അതിലെ വീട്ടുകാരന് ഒരു പാര്‍സല്‍ ലഭിക്കുന്നു. അന്ന് തുടങ്ങിയതാണ് അവരുടെ കഷ്ടപ്പാട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ അതിനെ ആരെങ്കിലും സന്തോഷത്തോടെ കൈപ്പറ്റണം. അങ്ങിനെ വളരെ സന്തോഷത്തോടെയാണ് ജോസിനെ യുഡിഎഫ് എല്‍ഡിഎഫിന് നല്‍കിയത്. അടുത്ത ഭരണം യുഡിഎഫിന്റെതാവും. പാലായിലെ ജനങ്ങള്‍ എന്നോടൊപ്പമുണ്ടാകും. എന്നെ സ്‌നേഹിച്ച ഇടതുനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും മാണി സി കാപ്പന്‍ പറഞ്ഞു