തീർഥാടകർ സഞ്ചരിച്ച മിനി വാൻ ട്രക്കിലിടിച്ചു;​ 14 പേർ മരിച്ചു, നാല്​ പേരുടെ നില ഗുരുതരം 

ദേശീയപാത 44ൽ ഇന്ന് രാവിലെയായിരുന്നു അപകടം
ട്രക്കിലിടിച്ചുണ്ടായ അപകടം/ ചിത്രം:എഎൻഐ
ട്രക്കിലിടിച്ചുണ്ടായ അപകടം/ ചിത്രം:എഎൻഐ

ഹൈദരാബാദ്​: ആന്ധ്രാപ്രദേശിലെ കുർനൂലിൽ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു.  പരിക്കേറ്റ നാല് പേരുടെ നില ​ഗുരുതരമാണ്. ദേശീയപാത 44ൽ ഇന്ന് രാവിലെയായിരുന്നു അപകടം.

കുർനൂൽ ജില്ലയിലെ മദർപുരം ​ഗ്രാമത്തിലാണ് അപകടമുണ്ടായത്​. തീർഥാടകർ സഞ്ചരിച്ച മിനിവാൻ നിയന്ത്രണം വിട്ട്​ എതിർദിശയിൽ നിന്ന്​ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ നിന്നും രാജസ്​ഥാനിലെ അജ്​മീറിലേക്ക്​ പോയ തീർഥാടക സംഘമാണ്​ അപകടത്തിൽ പെട്ടതെന്ന്​ പൊലീസ്​ പറഞ്ഞു​. 

എട്ട്​ സ്​ത്രീകളും ഒരു കുഞ്ഞും അഞ്ച്​ പുരുഷൻമാരും സംഭവ സ്​ഥലത്ത്​ തന്നെ മരിച്ചു. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന്​ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com