രോ​ഗിയുമായി പറക്കുന്നതിനിടയിൽ അടിയന്തര ലാൻഡിംഗ്;  ഇന്ത്യൻ എയർ ആംബുലൻസ് ഇസ്ലാമാബാദ് വിമാനത്താവളത്തിൽ ഇറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2021 11:09 AM  |  

Last Updated: 15th February 2021 11:09 AM  |   A+A-   |  

Permission for all flights

ഫയല്‍ ചിത്രം

 

ഇസ്ലാമാബാദ്: ഇന്ത്യൻ എയർ ആംബുലൻസ് ഇസ്ലാമാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഇന്ധനം നിറയ്ക്കുന്നതിനാണ് വിമാനം അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്. ബ്രിട്ടീഷുകാരനായ രോഗിയുമായി കൊൽക്കത്തയിൽ നിന്ന് താജിക്കിസ്ഥാനിലെ തലസ്ഥാനമായ ദുഷാൻബെയിലേക്ക് പോവുകയായിരുന്നു വിമാനം. ഡോക്ടറും രണ്ട് നഴ്സുമാരും വിമാനത്തിലുണ്ടായിരുന്നു.

പാക്കിസ്ഥാന്റെ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (സി‌എ‌എ) ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗ് നടത്താൻ അനുമതി അഭ്യർത്ഥിച്ച ശേഷമാണ് വിമാനം ഇറക്കിയത്. രണ്ട് മണിക്കൂറോളം വിമാനത്താവളത്തിൽ ചിലവിട്ട് ഇന്ധനം നിറച്ച ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്.