യുവതിക്ക് മറ്റൊരാളുമായി അടുപ്പം; ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി കിലോമീറ്ററുകളോളം നടത്തിച്ചു, 'സദാചാര ക്രൂരത' (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2021 09:14 PM  |  

Last Updated: 15th February 2021 09:14 PM  |   A+A-   |  

Madhya Pradesh Woman Shamed, Forced To Walk With In Laws On Shoulders

ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി നടക്കുന്ന യുവതി

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി കിലോമീറ്ററുകളോളം നടക്കാന്‍ നിര്‍ബന്ധിതയായി യുവതി. വടികളും ക്രിക്കറ്റ് ബാറ്റുകളുമായി ഗ്രാമവാസികളാണ് സ്ത്രീയെ നടത്തിച്ചത്. വടി കൊണ്ട് സ്ത്രീയെ അടിക്കുന്നതിന്റെയും കളിയാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഗുണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി നടക്കാനാണ് സ്ത്രീ നിര്‍ബന്ധിതയായത്. മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ നടന്നത്. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു ആക്രമിച്ചത്. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. പരസ്പര സമ്മതപ്രകാരമാണ് അകന്നുകഴിയുന്നത്. നിലവില്‍ മറ്റൊരാളുമായി അടുപ്പത്തിലാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞാഴ്ച വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയാണ് ഉപദ്രവിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.