അഞ്ച് രൂപയ്ക്ക് ഊണ്‍; തെരഞ്ഞെടുപ്പിന് മുന്‍പ് ജനകീയ ഇടപെടല്‍; 'മമത' മുന്നോട്ട്

ഇന്നുമുതല്‍ ബംഗാളില്‍ ഒരു പ്ലേറ്റ് ചോറ്, പരിപ്പ് കറി, പച്ചക്കറി, മുട്ടക്കറി. എല്ലാത്തിനും കൂടി നല്‍കേണ്ടത് അഞ്ചു രൂപ മാത്രം.
മമത ബാനര്‍ജി
മമത ബാനര്‍ജി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ജനകീയ ഇടപെടലുകള്‍ ശക്തമാക്കി മമത സര്‍ക്കാര്‍. ഇന്നുമുതല്‍ ബംഗാളില്‍ ഒരു പ്ലേറ്റ് ചോറ്, പരിപ്പ് കറി, പച്ചക്കറി, മുട്ടക്കറി. എല്ലാത്തിനും കൂടി നല്‍കേണ്ടത് അഞ്ചു രൂപ മാത്രം. 'മാ' എന്ന പേരിലാണ് ഭക്ഷണപദ്ധതി

നിര്‍ധനര്‍ക്കായി നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ പ്ലേറ്റൊന്നിന് 15 രൂപ വീതം സബ്?സിഡി സര്‍ക്കാര്‍ വഹിക്കും. സ്വയംസഹായ സംഘങ്ങള്‍ മുഖേനെയാണ് ഭക്ഷണം പാകം ചെയ്യലും വിതരണവും. സംസ്ഥാനമൊട്ടാകെ മാ കിച്ചണുകള്‍ വ്യാപിപ്പിക്കുമെന്നും മമത അറിയിച്ചു.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്‌നാട്ടിലാണ് അമ്മ ഊണവഗം എന്ന പേരില്‍ ആദ്യമായി സഹായവിലയില്‍ ഭക്ഷണം വിതരണം ആരംഭിച്ചത്. ഒഡിഷ, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാതൃക പിന്‍തുടര്‍ന്നു. ഗുജറാത്തില്‍ പദ്ധതി ഇടക്കുവെച്ച് നിര്‍ത്തലാക്കിയത് നൂറുകണക്കിനാളുകളെ ദുരിതത്തിലുമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com