'നിങ്ങളുടെ പണത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത'; വാട്‌സ്ആപ്പിനോട് സുപ്രീംകോടതി, കേന്ദ്രത്തിനും നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2021 01:21 PM  |  

Last Updated: 15th February 2021 01:21 PM  |   A+A-   |  

SupremeCourtofIndia

സുപ്രീം കോടതി/ ഫയൽ

 

ന്യൂഡല്‍ഹി: പുതിയ സ്വകാര്യത നയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വാട്‌സ്ആപ്പിനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് സ്വകാര്യത നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്, അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. 

ആയിരം കോടി മൂലധനമുള്ള കമ്പനിയെക്കാള്‍ ജനങ്ങള്‍ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കല്‍പ്പിക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 
യൂറോപ്പിലെ ജനതയ്ക്ക് കിട്ടുന്ന സ്വകാര്യത വാട്‌സ്ആപ്പില്‍ നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് ലഭിക്കുന്നില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. 

സ്വകാര്യതയെക്കുറിച്ച് യൂറോപ്പിന് പ്രത്യേക നിയമമുണ്ടെന്നും ഇന്ത്യയ്ക്ക് സമാനമായ ചട്ടം ഉണ്ടെങ്കില്‍ അത് പിന്തുടരുമെന്നും വാട്സ്ആപ്പ് സുപ്രീം കോടതിയെ അറിയിച്ചു.