നെറ്റ് ബാങ്കിങും എടിഎം കാര്‍ഡും ഇല്ല; തൊഴിലാളിയുടെ അക്കൗണ്ടില്‍ ഒരു കോടി രൂപ; ഞെട്ടി പൊലീസ്; അന്വേഷണം

തൊഴിലാളിയുടെ അക്കൗണ്ടില്‍ ഒരുകോടി രൂപ വന്നതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരബാദ്:  തൊഴിലാളിയുടെ അക്കൗണ്ടില്‍ ഒരുകോടി രൂപ വന്നതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഡല്‍ഹിയിലെ തൊഴിലാളിയുടെ അക്കൗണ്ടിലാണ് കഴിഞ്ഞദിവസം ഒരു കോടി രൂപ നിക്ഷേപിച്ചത്. ഇതേതുടര്‍ന്നാണ് വിവിധ തൊഴിലാളികളുടെ അക്കൗണ്ട് തെലങ്കാന പൊലീസ് പരിശോധിക്കുന്നത്. 

ഒരു കോടി രൂപ അക്കൗണ്ടിലെത്തിയ തൊഴിലാളിക്ക് എടിഎം കാര്‍ഡോ നെറ്റ് ബാങ്കിങ്ങോ ഇല്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. 

നാലായിരം രൂപ തരാമെന്ന് മാസം വാഗ്ദാനം നല്‍കിയാണ് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാര് ദുരുപയോഗം ചെയ്തത്. എന്നാല്‍ തന്റെ അക്കൗണ്ടില്‍ ഒരു കോടി രൂപയുള്ളതായി തൊഴിലാളിക്ക് അറിഞ്ഞിരുന്നില്ല. തന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയ ആളെ കുറിച്ച് വിവരം നല്‍കാന്‍ ഇയാള്‍  തയ്യാറായില്ല. ജീവന്‍ നഷ്ടമാകുമെന്ന ആശങ്കയുള്ളതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാത്തതെന്നാണ് പൊലീസ് പറയുന്നത്. ഈ തട്ടിപ്പിന് ഒരുവ്യക്തിയല്ലെന്നും സംഘിടതമായി ആളുകളുണ്ടെന്നും ആയതിനാല്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് പൊലീസ് പറയുന്നു.

ദിവസതൊഴിലാളിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൂടാതെ ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകളും പൊലീസ് കണ്ടെത്തി. ചൈനീസ് വായ്പ ആപ്പാണോ, അല്ലെങ്കില്‍ ഏതെങ്കിലും ഓണ്‍ലൈന്‍ ചൂതാട്ട റാക്കറ്റാണോ എന്നകാര്യവും പൊലീസ് പരിശോധിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com