ഓര്‍മ്മശക്തി കൂട്ടുന്ന മരുന്ന്, കുട്ടികള്‍ക്ക് ഉപ്പുവെള്ളം കുത്തിവച്ച് ട്യൂഷന്‍ മാസ്റ്റര്‍; 20കാരന്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 03:02 PM |
Last Updated: 15th February 2021 03:03 PM | A+A A- |
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഓര്‍മ്മശക്തി കൂട്ടുമെന്ന് പറഞ്ഞ് കുട്ടികള്‍ക്ക് ഉപ്പുവെള്ളം കുത്തിവച്ച ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍. 20 വയസ്സുള്ള സന്ദീപ് എന്ന യുവാവാണ് അറസ്റ്റിലായത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് യുവാവ് പിടിയിലായത്.
ബി എ വിദ്യാര്‍ത്ഥിയായ യുവാവ് ആറ് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ട്യൂഷന്‍ എടുത്തിരുന്നത്. ഉപ്പുവെള്ളം കുത്തിവച്ചാല്‍ കുട്ടികളുടെ ഓര്‍മ്മശക്തി കൂടുമെന്ന് യൂട്യൂബില്‍ കണ്ടതാണെന്ന് സന്ദീപ് പൊലീസിനോട് പറഞ്ഞു. വിഡിയോ കണ്ടിട്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് യുവാവ് പറഞ്ഞത്.
സന്ദീപിന്റെ പക്കല്‍ ട്യൂഷന് വരുന്ന കുട്ടികളിലൊരാള്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. മാതാപിതാക്കള്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അശ്രദ്ധമൂലം മനുഷ്യജീവിതത്തെ അപകടത്തിലാക്കുന്ന യുവാവിന്റെ പ്രവര്‍ത്തിക്കെതിരെ ഐപിസി സെക്ഷന്‍ 336 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.