ഹ്യുണ്ടായ് ക്രെറ്റയിലെത്തി ജീപ്പ് കോംപസും മോഷ്ടിച്ച് കള്ളൻമാർ മുങ്ങി; വാഹനം കണ്ടെത്താൻ സഹായിച്ചാൽ രണ്ട് ലക്ഷം സമ്മാനമെന്ന് ഉടമ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 02:05 PM |
Last Updated: 16th February 2021 02:05 PM | A+A A- |

മോഷണത്തിന്റെ സിസിടിവി ദൃശ്യം
ആഡംബര വാഹനങ്ങൾ മോഷണം പോകുന്നത് കൂടി വരുന്ന കാലമാണിത്. പ്രീമിയം വാഹനങ്ങളോടാണ് മോഷ്ടാക്കൾക്ക് പ്രിയം. അത്തരമൊരു മോഷണ ശ്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ഡൽഹി സ്വദേശിയായ ജസ്‌രാജ് സിങിനാണ് വാഹനം നഷ്ടമായത്.
കഴിഞ്ഞ 9ാം തീയതി ജസ്‌രാജിന്റെ സിൽവർ നിറത്തിലുള്ള 2017 മോഡൽ ജീപ്പ് കോംപസ് മോഷണം പോയി. വീട്ടിൽ നിന്ന് മോഷണം പോയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇയാൾ.
ഹ്യുണ്ടായ് ക്രെറ്റയിലെത്തിയ മോഷ്ടാക്കൾ മറ്റു വാഹനങ്ങൾ വരുന്നത് ശ്രദ്ധിച്ച് കോംപസിന്റെ ഡോർ തുറക്കുന്നതും. സംശയം തോന്നാത്ത രീതിയിൽ വാഹനം മോഷ്ടിച്ച് കടന്നു കളയുന്നതും വിഡിയോയിൽ കാണാം. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.