നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിക്കൊപ്പം മടങ്ങിയെത്തുമോ? ആര്‍എസ്എസ് തലവനുമായി കൂടിക്കാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2021 12:31 PM  |  

Last Updated: 16th February 2021 12:31 PM  |   A+A-   |  

Will actor Mithun Chakraborty return with BJP

മോഹൻ ഭാ​ഗവത്, മിഥുൻ ചക്രവർത്തി/ ട്വിറ്റർ

 

മുംബൈ: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ബോളിവുഡ് വെറ്ററന്‍ മിഥുന്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ മത് ഏരിയയിലുള്ള മിഥുന്‍ ചക്രവര്‍ത്തിയുടെ വീട്ടില്‍ വച്ചാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. 

ബോളിവുഡിന് പുറമെ ബംഗാളി സിനിമയിലെ ജനകീയ താരമാണ് മിഥുന്‍. ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മോഹന്‍ ഭാഗവതിന്റെ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. 

എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയപരമായ ഒരു പ്രാധാന്യവും ഇല്ലെന്ന് മിഥുന്‍ വ്യക്തമാക്കി. തങ്ങള്‍ തമ്മില്‍ ആത്മീയ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്ന് മിഥുന്‍ പറഞ്ഞു. നേരത്തെ അദ്ദേഹത്തെ ലഖ്‌നൗവില്‍ വച്ച് കണ്ടിരുന്നു. അപ്പോള്‍ മുംബൈയില്‍ വരുമ്പോള്‍ വീട്ടിലേക്ക് വരണമെന്ന് അറിയിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം വന്നത് മിഥുന്‍ പറഞ്ഞു. 

മുന്‍ രാജ്യസഭാ അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന മിഥുന്‍ 2016ല്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം. ഒരിക്കല്‍ കൂടി ബിജെപിക്കൊപ്പം രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമോയെന്ന ചോദ്യത്തിന് അത്തരമൊരു മടങ്ങി വരവിനെക്കുറിച്ച് ആലോചിക്കുന്നതേയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.