പഞ്ചാബ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍/ ചിത്രം പിടിഐ
പഞ്ചാബ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍/ ചിത്രം പിടിഐ

ബിജെപി ചിത്രത്തിലില്ല; പഞ്ചാബ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരി

ഭട്ടിന്‍ഡയില്‍ 53 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഭരണം പിടിക്കുന്നത്.

ചണ്ഡിഗഡ്: കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പഞ്ചാബ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി കോണ്‍ഗ്രസ്.  ഏട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏഴണ്ണം കോണ്‍ഗ്രസ് നേടി. അബോഹര്‍, ബത്തിന്ദ, കപൂര്‍ത്തല, ഹോഷിയാര്‍പൂര്‍, പത്താന്‍കോട്ട്, മോഗ, ബതാല മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണു കോണ്‍ഗ്രസ് സ്വന്തമാക്കിയത്. 

ഭട്ടിന്‍ഡയില്‍ 53 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം നാളെയാണ് പ്രഖ്യാപിക്കുക.

ആകെയുള്ള 109 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്തുകളില്‍ 77 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ശിരോമണി അകാലിദള്‍ എട്ടിടത്തും ലീഡ് ചെയ്യുന്നു. ബിജെപി ചിത്രത്തിലില്ല. എന്‍ഡിഎ സഖ്യം വേര്‍പിരിഞ്ഞ അകാലി ദളും ബിജെപിയും ഒറ്റയ്‌ക്കൊറ്റയ്ക്കായാണ് മല്‍സരിച്ചത്.  ഇരുവര്‍ക്കും കനത്ത തിരിച്ചടിയാണ് കര്‍ഷക പ്രക്ഷോഭത്തിനിടെ നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.

എട്ട് കോര്‍പ്പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്തുകളിലേക്കുമായി ഫെബ്രുവരി 14നാണ് തിരഞ്ഞെടുപ്പ് നടന്നത്. മൊഹാലി കോര്‍പ്പറേഷനിലെ രണ്ടു ബൂത്തിലടക്കം വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടന്നു.

9,222 സ്ഥാനാര്‍ഥികളാണ് ആകെ ഉണ്ടായിരുന്നത്. സ്വതന്ത്രരാണ് ഏറ്റവും കൂടുതല്‍. 2832 സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സരിച്ചു. 2037 പേരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ബിജെപിക്ക് പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനായിരുന്നില്ല. 1003 പേരാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. ശിരോമണി അകാലിദളിന് 1569 സ്ഥാനാര്‍ഥികളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com