മകന്റെ ആരോഗ്യ പ്രശ്‌നങ്ങളില്‍ മനോവിഷമം; 2 കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2021 07:39 AM  |  

Last Updated: 17th February 2021 07:39 AM  |   A+A-   |  

suicide

പ്രതീകാത്മക ചിത്രം


നാഗർകോവിൽ: ഇളയ കുട്ടിയുടെ അസുഖത്തിൽ മനംനൊന്ത് രണ്ട് കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. നാഗർകോവിലിന് സമീപം പറക്ക ചെട്ടിത്തെരുവിൽ  കണ്ണൻ(43),ഭാര്യ സരസ്വതി (37), മക്കളായ അനുഷ്ക(10), വിവാസ് (നാല്) എന്നിവരാണ് മരിച്ചത്. 

വീടിന്റെ വാതിൽ ഇന്നലെ രാവിലെ ഏറെ നേരമായും തുറക്കാത്തതിനെത്തുടർന്ന് സമീപവാസികൾ വന്നു നോക്കിയപ്പോഴാണ് 4 പേരെയും മരിച്ചനിലയിൽ കണ്ടത്.  കുട്ടികളെ വിഷം നൽകി കൊന്നശേഷം ദമ്പതികൾ  തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. 

മരപ്പ​ണിക്കാരനാണ് കണ്ണൻ. രണ്ടാമത്തെ കുട്ടിയുടെ അസുഖത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന്  വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിൽ സൂചിപ്പിട്ടുള്ളതായി രാജാക്കമംഗലം പൊലീസ് അറിയിച്ചു.