ദോശക്കല്ലില്‍ നിന്ന് ഒരേറ്, ആകാശത്ത് പറന്ന് നേരെ പ്ലേറ്റിലേക്ക്; യുവാവിന്റെ 'ഫ്‌ളൈയിംഗ് ദോശ' കിടിലന്‍ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2021 03:31 PM  |  

Last Updated: 17th February 2021 03:31 PM  |   A+A-   |  

flying_dosa

ദോശ ചുട്ടെടുത്ത് വിചിത്രമായ രീതിയില്‍ വിതരണം ചെയ്യുന്ന യുവാവ്

 

മുംബൈ: വിവിധ തരം ദോശകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഒരു തവണയെങ്കിലും വ്യത്യസ്ത രുചിയിലുള്ള വിവിധ തരം ദോശകള്‍ മുഴുവനും നോക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. മുംബൈയില്‍ തട്ടുകടക്കാരന്റെ വിചിത്രമായ രീതിയിലുള്ള ദോശ വിതരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ദക്ഷിണ മുംബൈയിലെ മംഗള്‍ദാസ് മാര്‍ക്കറ്റില്‍ ശ്രീ ബാലാജി ദോശ എന്ന പേരില്‍ തട്ടുകട നടത്തുന്ന യുവാവാണ് വ്യത്യസ്തമായ രീതിയില്‍ വിഭവങ്ങള്‍ വിതരണം ചെയ്ത് ശ്രദ്ധ ആകര്‍ഷിച്ചത്. ദോശ ഉണ്ടാക്കിയ ശേഷം മുകളിലേക്ക് എറിയുന്ന ദോശ കൃത്യമായി ഉപഭോക്താവിന്റെ പ്ലേറ്റില്‍ വീഴുന്ന അമ്പരിപ്പിക്കുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. 

ഏറെ അനായാസമായാണ് യുവാവിന്റെ പ്രവൃത്തി. പ്ലേറ്റില്‍ തന്നെയാണോ ദോശ വന്നുവീഴുന്നത് എന്ന് നോക്കുവാന്‍ പോലും തയ്യാറാവാതെ ആത്മവിശ്വാസത്തോടെ വീണ്ടും ദോശ ഉണ്ടാക്കുന്ന ജോലിയില്‍ യുവാവ് വ്യാപൃതനായിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മണിക്കൂറുകള്‍ കൊണ്ട് 8.4 കോടി ആളുകളാണ് വീഡിയോ കണ്ടത്.