ട്രെയിനില്‍ ആളില്ലാതെ ട്രാവല്‍ ബാഗ്; തുറന്നപ്പോള്‍ നോട്ടുകെട്ടുകള്‍; ഒരു കോടി 40 ലക്ഷം രൂപ,  അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2021 11:25 AM  |  

Last Updated: 17th February 2021 11:25 AM  |   A+A-   |  

cashh

പ്രതീകാത്മക ചിത്രം

 

കാണ്‍പുര്‍: ട്രെയിനിലെ പാന്‍ട്രി കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രോളി ബാഗിനുള്ളില്‍ ഒരു കോടി നാല്‍പ്പതു ലക്ഷം രൂപ. ബിഹാറിലെ ജയനഗറില്‍നിന്നു ഡല്‍ഹിയിലേക്കു പോയ വണ്ടിയിലാണ് പണമടങ്ങിയ ബാഗ് കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആളില്ലാത്ത ബാഗ് പാന്‍ട്രി ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. അവര്‍ ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. അവര്‍ അത് സ്റ്റേഷനില്‍ ഇറക്കി.

സ്റ്റേഷനില്‍ വച്ച് ബാഗ് തുറന്നുനോക്കിയപ്പോള്‍ നോട്ടുകെട്ടുകള്‍ അടുക്കിയ നിലയില്‍ ആയിരുന്നു. ഒരു ദിവസമെടുത്താണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്- ഒരു കോടി നാല്‍പ്പതു ലക്ഷം രൂപ.  വിവരം ഉടന്‍ തന്നെ ആദായ നികുതി വകുപ്പിനെ വിവരം അറിയിച്ചു.

ആരാണ് ബാഗ് കൊണ്ടുവച്ചത് എന്ന അറിയില്ലെന്ന് പാന്‍ട്രി ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ബാഗ് നഷ്ടപ്പെട്ടതായി ഒരാളും ഇതുവരെ പരാതി നല്‍കിയിട്ടില്ല.