'എല്ലാവരേയും നിശബ്ദരാക്കാനുള്ളതല്ല രാജ്യദ്രോഹ നിയമം', ഫേയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചവർക്ക് ജാമ്യം അനുവദിച്ച് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2021 08:46 AM  |  

Last Updated: 17th February 2021 08:46 AM  |   A+A-   |  

Delhi court has ruled that the sedition law is not meant to silence everyone

കര്‍ഷക പ്രക്ഷോഭം / ചിത്രം : പര്‍വീണ്‍ നേഗി ( ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)

 

ന്യൂഡൽഹി; രാജ്യദ്രോഹ നിയമം എല്ലാവരെയും നിശബ്ദരാക്കാൻ വേണ്ടിയുള്ളതല്ലെന്ന് ഡൽഹി കോടതി. കർഷക സമരവുമായി ബന്ധപ്പെട്ട് ഫേയ്സ്ബുക്കിൽ വിഡിയോ പങ്കുവെച്ചതിന് അറസ്റ്റിലായ രണ്ടുപേർക്ക് ജാമ്യം നൽകിക്കൊണ്ടാണ് കോടതി പരാമർശം. 

രാജ്യത്ത് സമാധാനം നിലനിർത്തുന്നതിന് സർക്കാരിന്റെ കയ്യിലുള്ള ശക്തമായ നിയമമാണ് ഇത്. എതിർ ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ഉദ്ദേശത്തോടെ ഈ നിയമം ഉപയോഗിക്കരുത്- കോടതി വ്യക്തമാക്കി. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ദേവിലാൽ, സ്വരൂപ് റാം എന്നിവർക്കാണ് അഡീഷണൽ സെഷൻ ജഡ്ജ് ധർമേന്ദർ റാണെ ജാമ്യം നൽകിയത്.

ഇവർ രാജ്യോദ്രോഹപരമായ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന തെറ്റുകൾ മാത്രമേ ആരോപിക്കാനാവൂ എന്നും അഭിഭാഷകൻ വാദിച്ചു. ഇത് മുഖവിലക്കെടുത്താണ് കോടതി നിലപാട് എടുത്തിരിക്കുന്നത്.