സ്ത്രീകള്‍ക്ക് ജോലിയില്‍ 33 ശതമാനം സംവരണം; 'നാട് അടിമുടി മാറും'; വന്‍ പ്രഖ്യാപനവുമായി അമിത് ഷാ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കൊല്‍ക്കത്ത: മമതാ സര്‍ക്കാരിനെ നീക്കി ബിജെപിയെ അധികാരത്തില്‍ എത്തിക്കുക എന്നുളളതല്ല തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബംഗാള്‍ ജനത ആഗ്രഹിക്കുന്നതുപോലെ 'സൊണാര്‍ ബംഗ്ലാ' സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ബിജെപി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയില്‍ സംസാരിക്കുകയായുരുന്നു അമിത്ഷാ.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കും. ഉംഫുന്‍ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. 

ബംഗാളിനെ 'സൊണാര്‍ ബംഗ്ലാ' ആക്കാനുളള ബിജെപിയുടെ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഈ പോരാട്ടം ഞങ്ങളുടെ ബൂത്ത് പ്രവര്‍ത്തകരും തൃണമൂലിന്റെ സിന്‍ഡിക്കേറ്റും തമ്മിലാണ്. മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെ നീക്കംചെയ്ത് ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നുളളതല്ല ഞങ്ങളുടെ ലക്ഷ്യം. പശ്ചിമബംഗാളിന്റെ സാഹചര്യങ്ങളില്‍, സംസ്ഥാനത്തെ ദരിദ്രരുടെ അവസ്ഥയില്‍, സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം കൊണ്ടുവരിക എന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യം', അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com