'കൊറോണിൽ' കോവിഡിന് ഫലപ്രദമെന്ന് ബാബാ രാംദേവ്, ശാസ്ത്രീയ തെളിവുമായി രം​ഗത്ത്; ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രിയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2021 12:47 PM  |  

Last Updated: 19th February 2021 12:47 PM  |   A+A-   |  

coronil_tablet

ചിത്രം: എഎൻഐ

 

ന്യൂഡൽഹി: പതഞ്ജലി പുറത്തിറക്കിയ കോവിഡ് മരുന്ന് ഫലപ്രദമാണെന്നതിന് ശസ്ത്രീയ തെളിവുകൾ പുറത്തുവിട്ട് ബാബാ രാംദേവ്. 'കൊറോണിൽ' എന്ന മരുന്ന് കഴിച്ച് രോഗം ഭേദമായെന്നാണ് പത‍ഞ്ജലിയുടെ അവകാശവാദം. കേന്ദ്ര ആരോഗ്യ മന്ത്രി ഹ‍ർഷവർദ്ധൻ അടക്കം പങ്കെടുത്ത ചടങ്ങിലാണ് ​ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. 

“ഞങ്ങളുടെ കോവിഡ് -19 ഇമ്മ്യൂണിറ്റി ബൂസ്റ്ററുകൾ ആയുർവേദ സസ്യങ്ങളായ ഗിലോയ്, തുളസി, അശ്വഗന്ധ എന്നിവ അടങ്ങിയിട്ടുള്ളതാണ്. കൊറോണ വൈറസ് ബാധിതരുടെ ചികിത്സയിൽ ഫലപ്രദമാണ് ഇവ" , രാംദേവ് പറഞ്ഞു.

രാംദേവിന്റെ 'പതഞ്ജലി ആയുർവേദ്' എന്ന കമ്പനി കോവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി മുമ്പും രം​ഗത്തെത്തിയിട്ടുണ്ട്. 'കൊറോണിൽ', 'സ്വാസരി' എന്നിങ്ങനെ രണ്ട് മരുന്നുകളുടെ പാക്കേജ് ആയി 'ദിവ്യ കൊറോണ' എന്ന പേരിലുള്ള കിറ്റ് വിപണിയിൽ എത്തിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. രോഗം ഭേദപ്പെടുത്താനുള്ള മരുന്ന് തങ്ങളുടെ പക്കലുണ്ടെന്ന് കാണിച്ച് പരസ്യം നൽകുകയും ചെയ്തിരുന്നു. കോവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബാ രാംദേവ് എത്തിയിരുന്നെങ്കിലും ഇതിനെതിരെ ആരോ​ഗ്യ വിദ​ഗ്ധർ പ്രതികരിച്ചതോടെ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടു.