പണം തിരികെ നല്‍കാനായില്ല; മകളെ രണ്ട് ലക്ഷത്തിന് വിറ്റു; ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി അമ്മയും മകളും
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2021 08:09 PM |
Last Updated: 19th February 2021 08:09 PM | A+A A- |

പ്രതീകാത്മക ചിത്രം
മീററ്റ്: കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെ തുടര്‍ന്ന് പിതാവ് മകളെ രണ്ടുലക്ഷം രൂപയ്ക്ക് വിറ്റു. വില്‍പ്പനയെ എതിര്‍ത്തതിനെ പെണ്‍കുട്ടിയെ ഇരുമ്പ് വടികൊണ്ട് തല്ലിയതായും പരാതിയില്‍ പറയുന്നു. മാതാവിനൊപ്പമെത്തിയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.
ഒരു വര്‍ഷത്തോളം പെണ്‍കുട്ടി ഇയാളുടെ തടവിലായിരുന്നു. ഈ സമയത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ഇയാളുടെ കണ്ണുവെട്ടിച്ച് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. അമ്മയുടെ സഹായത്തോടെ പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പ്രതാപ് പൂര്‍ സ്വദേശികളാണ് പെണ്‍കുട്ടിയും കുടുംബവും. നേരത്തേ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇതിനെ തുടര്‍ന്ന് തിഹാര്‍, ദാസ്‌ന ജയിലുകളിലും ഇയാള്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മീററ്റ് എസ്പി രമാര്‍ജി അറിയിച്ചു. പിതാവിനെതിരെ മകളും അമ്മയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് എസ്പി പറഞ്ഞു.