പപ്പായ കഴിച്ചതിന് പശുവിനെ മര്‍ദ്ദിച്ചു; പഴക്കച്ചവടക്കാരന്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2021 02:37 PM  |  

Last Updated: 19th February 2021 02:37 PM  |   A+A-   |  

cow

പ്രതീകാത്മക ചിത്രം

 


മുംബൈ: പശുവിനെ മര്‍ദ്ദിച്ചെന്നാരോപിച്ച് പഴക്കച്ചവടക്കാരനെ അറസ്റ്റ് ചെയ്തു. തൗഫിക്ക് ബാസിര്‍ മുജാവര്‍ എന്നയാളാണ് അറസ്റ്റിലായത്. കടയില്‍ സൂക്ഷിച്ചിരുന്ന പപ്പായ കഴിച്ചതിനാണ് പശുവിനെ ഇയാള്‍ മര്‍ദ്ദിച്ചത്. 

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് തൗഫിക്ക് കട നടത്തുന്നത്. ബുധനാഴ്ച കടയില്‍ നിന്ന് പപ്പായ എടുത്ത് കഴിച്ച പശുവിനെ ഇയാള്‍ ഉപദ്രവിച്ചെന്നാണ് പൊലീസ് പറയുന്നത്. കത്തിയുപയോഗിച്ച് അടിവയറ്റിലും ശരീരഭാഗങ്ങളിലും ഉപദ്രവിച്ചെന്നാണ് പരാതി. 

സംഭവത്തിന്റെ ദൃക്‌സാക്ഷികളില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് പശുവിന് ചികിത്സ ലഭ്യമാക്കിയത്. തൗഫിക്കിനെ കസ്റ്റഡിയിലെടുത്തെന്നും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.