ഇനി യുദ്ധമുഖത്ത് ടാങ്കിനെ ഭയപ്പെടേണ്ട!; തദ്ദേശീയമായി നിര്‍മ്മിച്ച  ഹെലീന മിസൈല്‍ പരീക്ഷണം വിജയകരം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2021 05:51 PM  |  

Last Updated: 19th February 2021 05:51 PM  |   A+A-   |  

ANTI TANK MISSILE

ഹെലീന മിസൈല്‍ പരീക്ഷണം

 

ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച ടാങ്ക് വേധ മിസൈല്‍ ഹെലീന വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാന്‍ മരുഭൂമിയിലെ സൈനിക പരിശീലന കേന്ദ്രത്തിലായിരുന്നു പരീക്ഷണം. വ്യോമസേനയില്‍ ധ്രുവാസ്ത്ര എന്നാണ് മിസൈല്‍ അറിയപ്പെടുന്നത്.

ഹെലികോപ്റ്ററില്‍ നിന്നും കരയില്‍ നിന്നും തൊടുക്കാവുന്ന മിസൈലാണിത്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കരസേന. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളില്‍ ഒന്നായാണ് സൈനിക കേന്ദ്രങ്ങളും ഡിആര്‍ഡിഒയും ഇതിനെ വിശേഷിപ്പിക്കുന്നത്. 

ഏറ്റവും കൂടിയതും കുറഞ്ഞതുമായ ദൂരപരിധിയില്‍ നിന്നും അഞ്ച് പരീക്ഷണങ്ങളാണ് ഈ മിസൈലുകള്‍ വച്ച് നടത്തിയത്. ഒരു നിശ്ചിത സ്ഥലത്ത് നില്‍ക്കുന്ന ലക്ഷ്യത്തിനെയും, നീങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷ്യത്തേയും ഒരു പോലെ തകര്‍ക്കാന്‍ ഇതിന് സാധിക്കും. നീങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷ്യത്തെ ഹെലികോപ്റ്ററില്‍ നിന്ന് തൊടുത്ത ഹെലീന കൃത്യമായി തകര്‍ത്തതായി ഡിആര്‍ഡിഒ വൃത്തങ്ങള്‍ അറിയിച്ചു.

മൂന്നാം തലമുറ ആന്റി ടാങ്ക് മിസൈലുകളാണ് ഇവ. പറക്കുന്ന ഒരു ഹെലികോപ്റ്ററില്‍ നിന്നും ഉപരിതലത്തില്‍ സഞ്ചരിക്കുന്ന ഒരു ടാങ്കിനെ തകര്‍ക്കാന്‍ ഇതിന് സാധിക്കും. ഒപ്പം തന്നെ രാത്രിയും പകലും ഒരു പോലെ ഉപയോഗക്ഷമമാണ് ഇത്. ഉടന്‍ തന്നെ ഇത് സൈന്യത്തിന്റെ ഭാഗമാകും എന്നാണ് നിര്‍മ്മാതാക്കളായ ഡിആര്‍ഡിഒ അറിയിക്കുന്നത്.