മോര്‍ച്ചറിയില്‍ സൂക്ഷിച്ച കര്‍ഷകന്റെ മൃതദേഹം എലി കരണ്ടു; അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2021 04:50 PM |
Last Updated: 19th February 2021 05:39 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ മരിച്ചയാളുടെ മൃതദേഹത്തില്‍ എലി കടിച്ച പാടുകള്‍ കണ്ടെത്തി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 72കാരനായ രാജേന്ദര്‍ എന്നയാളുടെ മൃതദേഹത്തിലാണ് എലി കടിച്ച പാടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഹൃദയാഘാതത്തെതുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് രാജേന്ദര്‍ മരിച്ചത്. മൃതദേഹം ഹരിയാനയിലെ സോനിപത് ജില്ലയിലുള്ള ആശുപത്രിയിലാണ് സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച ബന്ധുക്കളെത്തി മൃതദേഹം കൈപറ്റിയപ്പോഴാണ് ശരീരത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
മുഖത്തും കാലുകളിലുമാണ് എലി കടിച്ചതായി കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി മൂന്ന് ഡോക്ടര്‍മാരടങ്ങിയ സംഘത്തെ നിയോഗിച്ചു.