'പുതുജീവിതം തുടങ്ങി', ഗ്യാസ് സിലിണ്ടറും പെട്രോളും വധുവരന്മാര്‍ക്ക് സമ്മാനിച്ച് കൂട്ടുകാര്‍- വൈറല്‍ വീഡിയോ

ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ നവദമ്പതികള്‍ക്ക് ലഭിച്ച വേറിട്ട സമ്മാനങ്ങളാണ് ശ്രദ്ധേയമാകുന്നത്
ഗ്യാസ് സിലിണ്ടറും പെട്രോളും കൂട്ടുകാരില്‍ നിന്ന് സമ്മാനമായി സ്വീകരിക്കുന്ന നവദമ്പതികള്‍
ഗ്യാസ് സിലിണ്ടറും പെട്രോളും കൂട്ടുകാരില്‍ നിന്ന് സമ്മാനമായി സ്വീകരിക്കുന്ന നവദമ്പതികള്‍

ചെന്നൈ: ഓരോ ദിവസം കഴിയുന്തോറും ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ നവദമ്പതികള്‍ക്ക് ലഭിച്ച വേറിട്ട സമ്മാനങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധമെന്നോണം പെട്രോളും ഗ്യാസ് സിലിണ്ടറും സവാളയുമാണ് സമ്മാനമായി നവദമ്പതികള്‍ക്ക് അതിഥികള്‍ നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഒരു കന്നാസ് പെട്രോളും ഗ്യാസ് സിലിണ്ടറും സവാള മാലയുമാണ് സമ്മാനമായി വധുവരന്മാര്‍ക്ക് ലഭിച്ചത്. സമ്മാനങ്ങള്‍ സ്വീകരിച്ച ശേഷം അതിഥികളുമൊന്നിച്ച് ചിത്രവും എടുത്തു. ഫോട്ടോയ്ക്ക് നില്‍ക്കുമ്പോള്‍ ചിരിയടക്കാന്‍ വധു പാടുപെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സമ്മാനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന തരത്തില്‍ മുന്നറിയിപ്പുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com