ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2021 08:21 PM  |  

Last Updated: 20th February 2021 08:21 PM  |   A+A-   |  

air_india

ചിത്രം: എഎന്‍ഐ

 

വിജയവാഡ:  ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടമായ വിമാനം റണ്‍വെയിലെ വിളക്കുമരത്തില്‍ ഇടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 64 യാത്രക്കാരും സുരക്ഷിതരാണ്. 

ദോഹയില്‍ നിന്ന് ഖത്തറിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം 5.50ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. നിയന്ത്രണം നഷ്ടമായ വിമാനത്തിന്റെ വലത് ചിറകാണ് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണില്‍ ഇടിച്ചത്.