ഹോഷംഗാബാദ് നഗരത്തിന്റെ പേര് മാറ്റാനൊരുങ്ങി ബിജെപി; ഇനി നർമദാപുരം  

ഹോഷംഗാബാദിന്റെ പേര് നർമദപുരം എന്ന് മാറ്റാനുള്ള നിർദ്ദേശ കേന്ദ്രത്തിന് അയച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു
ശിവരാജ് സിങ് ചൗഹാൻ/ പിടിഐ
ശിവരാജ് സിങ് ചൗഹാൻ/ പിടിഐ

ഭോപ്പാൽ: ഹോഷംഗാബാദ് നഗരത്തിന്റെ പേര് നർമദാപുരം എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്നലെ ഹോഷാംഗാബാദിൽ നടന്ന നർമദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹൊഷാംഗാബാദിന്റെ പേര് സർക്കാർ മാറ്റണോ എന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരോട് ചോദിക്കുകയായിരുന്നു ചൗഹാൻ. "പുതിയ പേര് എന്തായിരിക്കണം?" എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് "നർമദാപുരം!" എന്ന് ആളുകൾ മറുപടി പറയുകയായിരുന്നു. ഹോഷംഗാബാദിന്റെ പേര് നർമദപുരം എന്ന് മാറ്റാനുള്ള നിർദ്ദേശ കേന്ദ്രത്തിന് അയച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ചരിത്ര നിമിഷമെന്നാണ് ബിജെപി പ്രവർത്തകർ വിശേഷിപ്പിച്ചത്. മധ്യപ്രദേശിന്റെ ജീവിതമാർഗമാണ് നർമദയെന്നും ഇനി നർമദയുടെ പേരിൽ ന​ഗരം അറിയപ്പെടുന്നത് സന്തോഷകരമായ കാര്യമാണെന്നും ബിജെപി അം​ഗങ്ങൾ പ്രതികരിച്ചു. 

നർമദ നദിക്കരയിൽ സിമന്റ് ഉപയോ​ഗിച്ചുള്ള കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമ്മാനം സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നിർമ്മാണം പുരോ​ഗമിക്കുന്നതായും അദ്ദേഹം ജനങ്ങളെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com