കിണറ്റില്‍ വീണ് പുള്ളിമാന്‍, കരകയറ്റി നാട്ടുകാര്‍ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 03:22 PM |
Last Updated: 22nd February 2021 08:33 AM | A+A A- |
പുള്ളിമാന്‍
ഹൈദരാബാദ്: തെലങ്കാനയില്‍ മാന്‍ കിണറ്റില്‍ വീണു. നീണ്ട പരിശ്രമത്തിന് ഒടുവില്‍ മാനിനെ രക്ഷിച്ച് പുറത്തെത്തിച്ചു. തുടര്‍ന്ന് അനന്തഗിരി വനത്തില്‍ മാനിനെ തുറന്നുവിട്ടു.
കാടിനോട് ചേര്‍ന്ന് കൃഷിയാവശ്യത്തിനുള്ള കിണറ്റിലാണ് മാന്‍ വീണത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് മാനിനെ പുറത്ത് എത്തിച്ചത്. കിണറ്റില്‍ നിന്ന് കരയ്ക്ക് കയറാനാവാതെ മാന്‍ നീന്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റില്‍ ഇറങ്ങി മാനിനെ രക്ഷിച്ച് തൊട്ടടുത്തുള്ള വനത്തില്‍ തുറന്നുവിടുകയായിരുന്നു.
Saving a Life will always give us immense pleasure , A Deer Accidentally fell into our Agri Well , we Rescued & Released back into Ananthagiri Forest @KTRTRS @MPsantoshtrs @RaoKavitha @susantananda3 @ParveenKaswan @pargaien @CentralIfs @IKReddyAllola @TelanganaCMO @TV9Telugu pic.twitter.com/8RvePicsGA
— Shubhapradhpatel Nooli (@ShubhaPatelTRS) February 20, 2021