ആസിഡ് കുടിച്ച് യുവതിയുടെ അന്നനാളം 'കത്തിപ്പോയി'; ചെറുകുടല്‍ ഉപയോഗിച്ച് അപൂര്‍വ്വ ശസ്ത്രക്രിയ, 24കാരി വീണ്ടും ജീവിതത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 11:34 AM |
Last Updated: 21st February 2021 11:34 AM | A+A A- |

പ്രതീകാത്മക ചിത്രം
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ 24കാരിക്ക് പുതുജീവന്‍. രണ്ടുവര്‍ഷം മുന്‍പ് ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് തകരാറിലായ അന്നനാളത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. ചെറുകുടല്‍ ഉപയോഗിച്ചാണ് അന്നനാളത്തിന്റെ തകരാര്‍ പരിഹരിച്ചത്.
ഇന്‍ഡോറിലെ മൈ ആശുപത്രിയിലാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്. ചിന്ദ്‌വാര സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടു വര്‍ഷം മുന്‍പ് ആസിഡ് കുടിച്ചതിനെ തുടര്‍ന്നാണ് അന്നനാളത്തിന് തകരാര്‍ സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റാണ് അന്നനാളത്തിന്റെ പ്രവര്‍ത്തനം തകരാറിലായത്. ഡോ അരവിന്ദ് ഗാംഗോറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
എട്ടുമണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.കഴിഞ്ഞ കുറെ നാളുകളായി ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. ഇതുമൂലം 60ല്‍ നിന്ന് 35 കിലോയായി ശരീരഭാരം കുത്തനെ താഴ്ന്നു.നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ദ്രവരൂപത്തില്‍ ഒരു ലിറ്ററിലധികം വെള്ളമോ പാലോ കുടിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.തുടര്‍ന്നാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്. ലാപ്രോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയാണ് അന്നനാളത്തിന്റെ തകരാര്‍ പരിഹരിച്ചത്.