ഹോഷംഗാബാദിന്റെ പേര് മാറ്റി, ഇനി നര്‍മദാപുരം
By സമകാലിക മലയാളം ഡെസ്ക് | Published: 21st February 2021 08:42 AM |
Last Updated: 21st February 2021 08:42 AM | A+A A- |

നര്‍മദാ ജയന്തി പരിപാടിയില്‍ ശിവരാജ് സിങ് ചൗഹാന്/ഫോട്ടോ: ട്വിറ്റര്‍
ഭോപ്പാൽ: മധ്യപ്രദേശിലെ ഹോഷംഗാബാദ് എന്ന സ്ഥലത്തിൻറെ പേര് നർമദാപുരം എന്നാക്കി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നർമദ ജയന്തി പരിപാടിയോടനുബന്ധിച്ച് ചടങ്ങിനിടെയാണ് മുഖ്യമന്ത്രി ഹോഷംഗാബാദിൻറെ പേര് മാറ്റിയതായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് പ്രൊപ്പോസൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പേര് മാറ്റിയതിൽ സന്തോഷം പങ്കുവച്ച് പ്രോ ടേം സ്പീക്കർ രാമേശ്വർ ശർമയും രംഗത്തെത്തി.
ഇതൊരു ചരിത്ര മുഹൂർത്തമാണ്. പ്രദേശം ആക്രമിച്ച ഹോഷാംഗ് ഷാ എന്ന അക്രമകാരിയിൽ നിന്ന് മാ നർമദയുടെ പേരിൽ നഗരത്തെ നാമകിരണം ചെയ്തതിൽ സന്തോഷമുണ്ടെന്ന് രാമേശ്വർ ശർമ പറഞ്ഞു.