കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള കോണ്‍ഗ്രസ് റാലിയില്‍ ഐറ്റം ഡാന്‍സ്; അടുത്ത തവണ മിയാ ഖലീഫ വരുമോയെന്ന് ബിജെപി (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 05:18 PM |
Last Updated: 21st February 2021 05:18 PM | A+A A- |

ബിജെപി പുറത്തുവിട്ട വീഡിയോയില്‍ നിന്ന്
റാഞ്ചി: കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ ഐറ്റം ഡാന്‍സ്. ജാര്‍ഖണ്ഡിലെ സരയ്‌കേലയില്‍ കോണ്‍ഗ്രസ് നടത്തിയ കിസാന്‍ ജനക്രോശ് റാലിയിലെ വേദിയിലാണ് ഐറ്റം ഡാന്‍സ് നടത്തിയത്. ഇതിന്റെ വീഡിയോ ബിജെപി പുറത്തുവിട്ടു.
സ്ത്രീകള്‍ അടക്കമുള്ള വേദിയിലാണ് സിനിമാ ഗാനത്തിനൊപ്പം ഒരു യുവതി നൃത്തം ചെയ്യുന്നത്. അടുത്ത റാലിയില്‍ മിയാ ഖലിഫ വരുമോയെന്ന് ബിജെപി പരിഹസിച്ചു.
ജനപിന്തുണ ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ആളെക്കൂട്ടാനായി ഇത്തരത്തിലുള്ള നടപടികളാണ് ചെയ്യുന്നതൈന്ന് ജാര്‍ഖണ്ഡ് ബിജെപി ഘടകം പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രികൂടി പങ്കെടുത്ത റാലിയിലാണ് ഇത്തരത്തില്‍ ഡാന്‍സ് നടത്തിയതെന്നും ബിജെപി ആരോപിച്ചു.