കുഴച്ച മാവില്‍ തുപ്പി റൊട്ടിയുണ്ടാക്കല്‍; വീഡിയോ വൈറല്‍, പിന്നാലെ അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2021 08:26 PM  |  

Last Updated: 21st February 2021 08:26 PM  |   A+A-   |  

naushadh

ട്വിറ്ററില്‍ പ്രചരിച്ച വീഡിയോയില്‍ നിന്ന്‌

 

മീററ്റ്: റൊട്ടിയുണ്ടാകുന്നതിനിടെ മാവില്‍ തുപ്പിയ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി നൗഷാദ് ആണ് അറസ്റ്റിലായത്. ഇയാള്‍ കുഴച്ച മാവില്‍ തുപ്പി റൊട്ടിയുണ്ടാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഹിന്ദു ജാഗരണ്‍ മഞ്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊറോണ വൈറസ് പരത്തിയതിന് എതിരെയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. മാവ് പരത്തിയതിന് ശേഷം അതിലേക്ക് തുപ്പുന്ന വീഡിയോയാണ് പുറത്തുവന്നത്. ഒരു വിവാഹ ചടങ്ങില്‍ ഭക്ഷണം പാകം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.