മൂങ്ങിനടന്നത് മൂന്ന് വർഷം, രൂപം മാറ്റി പുറത്തിറങ്ങി; 80 പേരിൽ നിന്ന് എട്ട് കോടി രൂപ തട്ടിയ പ്രതി ഒടുവിൽ പിടിയിലായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 11:39 AM |
Last Updated: 21st February 2021 11:39 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നിക്ഷേപ പദ്ധതിയുടെ പേരിൽ ആളുകളിൽ നിന്ന് പണം തട്ടിയ 41കാരൻ അറസ്റ്റിൽ. ഗോപാൽ ദളപതി എന്നയാളെയാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. 80 പേരിൽ നിന്നായി എട്ട് കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
മികച്ച തുക തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പദ്ധതിയിൽ ആളെചേർത്തത്. എന്നാൽ പിന്നീട് കമ്പനിയുടെ ഡൽഹിയിലെയും കൊൽക്കത്തയിലെയും ഓഫീസ് അടച്ചെന്നാണ് ഇയാൾ നിക്ഷേപകരെ അറിയിച്ചത്. പണം വാങ്ങിയ സമയത്ത് ദളപതി പല ബാങ്കുകളിലായി അക്കൗണ്ട് തുടങ്ങിയിരുന്നെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തി.
മൂന്ന് വർഷം മുമ്പ് കേസ് രജിസ്റ്റർ ചെയ്തതോടെ മുങ്ങിയ ദളപതി തുടർച്ചയായി വിലാസങ്ങൾ മാറ്റുകയും താമസ സ്ഥലങ്ങൾ രഹസ്യമാക്കി വെക്കുകയും ചെയ്തു. രൂപം മാറ്റിയാണ് ഇയാൾ പിന്നീട് പുറത്തിറങ്ങിയിരുന്നത്. സാകേത് കോടതി സമുച്ഛയത്തിൻറെ രണ്ടാം നമ്പർ ഗേറ്റിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതി അറസ്റ്റിലായത്.