അറസ്റ്റ് ചെയ്യാന്‍ വരുന്ന ഡല്‍ഹി പൊലീസിനെ ഗ്രാമം മുഴുവന്‍ വളയണം; ആഹ്വാനവുമായി കര്‍ഷക നേതാവ്
By സമകാലിക മലയാളം ഡെസ്ക് | Published: 21st February 2021 09:37 PM |
Last Updated: 21st February 2021 09:37 PM | A+A A- |

പഞ്ചാബില്‍ നടന്ന കര്‍ഷക റാലിയില്‍ നിന്ന്/പിടിഐ
അമൃത്സര്‍: അറസ്റ്റ് ചെയ്യാനായി ഗ്രാമങ്ങളിലേക്ക് എത്തുന്ന ഡല്‍ഹി പൊലീസിനെ വളയണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏകത ഉഗ്രഹാന്‍) നേതാവ് ബല്‍ബീര്‍ സിങ് രജേവാള്‍. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കുന്നെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി പൊലീസിനോട് പഞ്ചാബ് പൊലീസ് സഹകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.'നിങ്ങളെ അറസ്റ്റ് ചെയ്യാനായി ഡല്‍ഹി പൊലീസ് എത്തുകയാണെങ്കില്‍ ഗ്രാമം മുഴുവന്‍ അവരെ വളയണം,അവരെ എതിര്‍ക്കണം'- രജേവാള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബില്‍ സംഘടിപ്പിച്ച കിസാന്‍ മഞ്ച് ഏകത റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പഞ്ചാബില്‍ കൂറ്റന്‍ റാലിയാണ് ഞായറാഴ്ച നടന്നത്. കഴിഞ്ഞദിവസം, ബികെയു (ഏകത ഉഗ്രഹാന്‍) ഹരിയാന ഘടകം നേതാക്കളും സമാനമായ ആഹ്വാനം നടത്തിയിരുന്നു.