നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിന്; സൂചന നല്‍കി പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2021 07:45 PM  |  

Last Updated: 22nd February 2021 07:56 PM  |   A+A-   |  

narendra modi

ചിത്രം: എഎന്‍ഐ

 

ഗുവഹാത്തി: നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനെന്ന് മോദി. പ്രഖ്യാപനം വരുംവരെ ബംഗാളിലും കേരളത്തിലും അസമിലുമെത്തും. അസമില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. 

തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി എത്തുമെന്നും മോദി പറഞ്ഞു. കേരളം തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ കേന്ദ്രസര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇനി എല്ലാവരും തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. അത് മാര്‍ച്ച് ഏഴിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. 

കഴിഞ്ഞ തവണ മാര്‍ച്ച് നാലിനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയ്യതി പ്രഖ്യാപിച്ചത്. ഇത്തവണ ഏഴിന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മോദി പറഞ്ഞു.