ഒരാഴ്ചയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്ക് രോഗബാധ ; മഹാരാഷ്ട്രയില്‍ കോവിഡ് വീണ്ടും രൂക്ഷമാകുന്നു

കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്
ഛഗന്‍ ഭുജ്ബല്‍/ ഫയല്‍ ചിത്രം
ഛഗന്‍ ഭുജ്ബല്‍/ ഫയല്‍ ചിത്രം

മുംബൈ : മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്കാണ് കോവിഡ് ബോധിച്ചത്. ഈ മാസത്തില്‍ ഇതുവരെ ഏഴുമന്ത്രിമാര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.

എറ്റവും ഒടുവില്‍ ഭക്ഷ്യമന്ത്രി ഛഗന്‍ ഭുജ്ബലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തന്റെ ആരോഗ്യം തൃപ്തികരമാണെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. ഈ മാസത്തില്‍, ആരോഗ്യമന്ത്രി ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.മന്ത്രിമാരായ രാജേഷ് തോപെ, അനില്‍ ദേശ്മുഖ്, ജയന്ത് പാട്ടീല്‍, രാജേന്ദ്ര ഷിഗ്നെ, സാതേജ് പാട്ടീല്‍, ബച്ചു കാഡു എന്നിവരാണ് കോവിഡ് പോസിറ്റീവ് ആയവര്‍.

ബച്ചു കാഡു രണ്ടാമത്തെ തവണയാണ് കോവിഡ് ബാധിതനാകുന്നത്. സെപ്തംബറില്‍ മന്ത്രിക്ക് കോവിഡ് ബാധിച്ചിരുന്നു. എന്‍സിപി നേതാവ് ഏത്‌നാഥ് ഖഡ്‌സെക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഉപമുഖ്യമന്ത്രി അജിത് പവാര്‍ അടക്കം 12 മന്ത്രിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഞായറാഴ്ച മഹാരാഷ്ട്രയില്‍ 6971 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 21,00,884 ആയി ഉയര്‍ന്നു. മരണം 51,788 ആയി. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണോ എന്നതില്‍ ഈ ആഴ്ച നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com