പത്താംക്ലാസ് പരീക്ഷക്കിടെ പ്രസവ വേദന; ഒരുമണിക്കൂറോളം സഹിച്ച് പരീക്ഷയെഴുതി, ഒടുവില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2021 10:33 AM  |  

Last Updated: 22nd February 2021 10:33 AM  |   A+A-   |  

new born baby

പ്രതീകാത്മക ചിത്രം

 

പട്‌ന: പത്താംക്ലാസ് പരീക്ഷയെഴുതുന്നതിനിടെ യുവതി പ്രസവിച്ചു. ബിഹാറിലെ പട്‌നയിലാണ് സംഭവം നടന്നത്. 21കാരിയായ ശാന്തിയാണ് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. 

മഹന്ത് ദര്‍ശന്‍ ദാസ് മഹിളാ കോളജില്‍ പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു യുവതി. ഒരു മണിക്കൂറോളം പ്രസവ വേദന സഹിച്ച് യുവതി പരീക്ഷയെഴുതി. 

വേദന സഹിക്കാതെയായപ്പോള്‍ എക്‌സാമിനറിന്റെ സഹായം തേടി. തുടര്‍ന്ന് പരീക്ഷാ ഹാളിന് പുറത്തുണ്ടായിരുന്ന ഭര്‍ത്താവ് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

പ്രസവം അടുത്തിരിക്കുന്നതായില്‍ പരീക്ഷയെഴുതാന്‍ പോകേണ്ടെന്ന് തന്റെ കുടുംബം യുവതിയോട് പറഞ്ഞതാണെന്ന് ഭര്‍ത്താവ് ബിര്‍ജു സാഹ്നി പറഞ്ഞു. തുടര്‍ പഠനത്തോടുള്ള അതിയായ ആഗ്രഹം കാരണമാണ് യുവതി പത്താംക്ലാസ് പരീക്ഷയെഴുതാന്‍ പോയത്. പരീക്ഷ എന്ന് അര്‍ത്ഥം വരുന്ന 'ഇംതിഹാന്‍' എന്നാണ് കുഞ്ഞിന് ശാന്തി പേര് നല്‍കിയിരിക്കുന്നത്.